പത്തനംതിട്ട: ഫുട്ബാള്‍ മത്സരത്തെ ചൊല്ലി വിദ്യാര്‍ത്ഥികളുടെ കൂട്ടയടി. തിരുവല്ല ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ മൈതാനത്താണ് സംഭവം. ഫൈനല്‍ മത്സരശേഷമാണ് കുട്ടയടി നടന്നത്.
കോഴഞ്ചേരി ഉപജില്ല ഫുട്‌ബോള്‍ മത്സരത്തിന് ശേഷമായിരുന്നു തമ്മിലടി. കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കടമ്മനിട്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. ഇന്നലെ വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മത്സരത്തിൽ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ടീമിനായിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു വിദ്യർത്ഥികളുടെ കൂട്ടയടി. അധ്യാപകരും പ്രദേശവാസികളും പിടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും കൂട്ടത്തല്ല് തുടർന്നു. സംഭവത്തിൽ കേസ് എടുത്തിട്ടില്ല.