പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് സംഘർഷമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്.
നിരവധി ഗ്രാമീണരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിഞ്ഞിരുന്നാണ് അക്രമികൾ വെടിയുതിർത്തത്. ജനവാസ കേന്ദ്രത്തിൽ ബോംബ് ഉപയോഗിച്ച് ഡ്രോണുകളും വർഷിച്ചു. ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു.