കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു…10 മണിക്കൂറായിട്ടും പുറപ്പെട്ടില്ല…



ന്യൂഡൽഹി : എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദില്ലി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. 

ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമായ കാരണങ്ങൾ പറയുന്നില്ലെന്ന് യാത്രക്കാർ വിമര്‍ശിച്ചു
Previous Post Next Post