കോട്ടയം : പാമ്പാടി ഗ്രാമ പഞ്ചായത്ത്
റോഡ് വികസനത്തിന് തനത് ഫണ്ടിൽ നിന്നും 2 കോടി രൂപ അനുവദിച്ചു.
പാമ്പാടി ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിലെയും റോഡ് വികസനത്തിന് 2 കോടി രൂപ അനുവദിച്ചു. ജൽ ജീവൻ മിഷന്റെ ഭാഗമായി പൈപ്പ് ഇടാൻ കുഴിച്ച റോഡുകളുടെ പുനരുദ്ധാരണത്തിന് 9 കോടി 34 ലക്ഷം രൂപ സർക്കാർ അനുവധിച്ചിരുന്നു
അത് ടെണ്ടർ നടപടിയിലേക്ക് എത്തി. എല്ലാം ചേർത്ത് ഒരു വാർഡിലേക്ക് അര കോടി രൂപയുടെ റോഡ് വികസനമാണ് നടക്കാൻ പോകുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു