തൃശൂർ : മാളയിൽ ബാർ ജീവനക്കാരും മദ്യപിക്കാൻ വന്നവരും തമ്മിൽ ബാറിനു വെളിയിലുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.
ബാർ ജീവനക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുരാഗ്, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
അനുരാഗിനു നെറ്റിയിൽ മുറിവുണ്ട്. ബാറിനു പുറത്ത് റോഡിൽ വെച്ചു ജീവനക്കാർ യുവാക്കളെ അതിക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തി.