സിബിഐ ചമഞ്ഞു തട്ടിപ്പ്….വീട്ടമ്മയെ ഭീഷണിപ്പെടുത്തി യുവതികൾ തട്ടിയത് 49 ലക്ഷം രൂപ….




പത്തനംതിട്ട: വീട്ടമ്മയെ ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്ത മലയാളികളായ രണ്ട് യുവതികളെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. സിബിഐയില്‍ നിന്നെന്ന് പറഞ്ഞ് ഫോണ്‍ ചെയ്ത തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി പണം തട്ടുക ആയിരുന്നു. വീട്ടമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുക്കുക ആയിരുന്നു.

സംഭവം തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടമ്മ പോലിസില്‍ പരാതി നല്‍കി. കേസില്‍ രണ്ട് സ്ത്രീകളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോളത്തറ കുന്നത്ത് കരുന്തയില്‍ ശാരദാമന്ദിരത്തില്‍ പ്രജിത (41), കൊണ്ടോട്ടി ഐക്കരപ്പടി നീലിപ്പറമ്പ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലുശേരി പുതിയേടത്ത് വീട്ടില്‍ സനൗസി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
Previous Post Next Post