തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിയ്ക്ക് സമീപം പാറേമാവിൽ പുരുഷ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ് 10 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഇടുക്കി വെള്ളയാംകുടി സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമീക വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.