ഇത്തരം പരാമർശങ്ങൾ രാജ്യത്തിൻ്റെ അഖണ്ഡതയ്‌ക്ക് വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു.
കർണാടക ഹൈക്കോടതി ജഡ്ജി വി.ശ്രീശാനന്ദൻ്റെ വിവാദ പരാമർശത്തിൽ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയാണ് ചന്ദ്രചൂഡിൻറെ നിരീക്ഷണം. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യ കാന്ത്, ഋഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സ്ത്രീ വിരുദ്ധവും ഏതെങ്കിലും സമുദായത്തെ മുൻവിധിയോടെ സമീപിക്കുന്നതുമായ പരാമർശങ്ങൾ ജഡ്ജിമാർ ഒഴിവാക്കണം. ഒരു വിഭാഗത്തിനെതിരെയോ ജനറിനെതിരെയോ സ്വാഭാവിക നിരീക്ഷണങ്ങൾ പക്ഷപാതിയെന്ന ആക്ഷേപമുയർത്തും. അതുകൊണ്ട് ജുഡീഷ്യൽ നടപടികളിൽ സ്ത്രീവിരുദ്ധമോ, സമുദായങ്ങൾക്കെതിരെയുള്ളതോ ആയ പരാമർശങ്ങൾ നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇത്തരം പരാമർശങ്ങളിൽ ഞങ്ങളുടെ ആശങ്ക അറിയിക്കുന്നു. എല്ലാവരും ഉത്തരവാദിത്തങ്ങൾ പക്ഷപാതരഹിതമായി ജാഗ്രതയോടെ നിറവേറ്റുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,' കോടതി പറഞ്ഞു. ന്യായവിധിയുടെ ഹൃദയവും ആത്മാവും പക്ഷപാതരഹിതവും സത്യസന്ധതയാണെന്നും ഭരണഘടനയിൽ അനുശാസിക്കുന്ന മൂല്യങ്ങളാണ് ജഡ്ജിമാരെ നയിക്കേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു.
ഒരു ഹര് ജി പരിഗണിക്കവേ ബെംഗളൂരുവിലെ മുസ് ലിം കേന്ദ്രീകൃത പ്രദേശത്തെ പാകിസ്താന് എന്ന് പരാമര് ശിക്കുന്ന ശീശാനന്ദൻ്റെ വീഡിയോ വലിയ രീതിയില് പ്രചരിച്ചിരുന്നു. മറ്റൊരു വീഡിയോയിൽ വനിതാ അഭിഭാഷകയ്ക്കെതിരെ അദ്ദേഹം ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതും കാണാം. പിന്നാലെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. എന്നാൽ വിവാദ പരാമർശങ്ങളിൽ ശ്രീശാനന്ദൻ തുറന്ന കോടതിയിൽ