കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു.



തൃശൂർ : പാലപ്പിള്ളി പുലിക്കണ്ണിയിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. വേലൂപ്പാടം കിണർ സ്വദേശി വെണ്ണൂറാൻ വീട്ടിൽ 51 വയസുള്ള സക്കീറിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.പാലപ്പിള്ളി ഹാരിസൺ എസ്റ്റേറ്റിൽ നിന്ന് ടാപ്പിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലിക്കണ്ണിയിൽ വെച്ചാണ് കാട്ടുപന്നി ബൈക്കിൽ വന്നിടിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ സക്കീറിൻ്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. ഇയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Previous Post Next Post