അധികാരത്തിലെത്തിയാല്‍ ബിഹാറിലെ മദ്യനിരോധനം അവസാനിപ്പിക്കും…വാഗ്ദാനവുമായി പ്രശാന്ത് കിഷോര്‍




പാറ്റ്ന : അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ ബിഹാറിലെ മദ്യനിരോധനം അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി ജന്‍ സൂരജ് അധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. 

കഴിഞ്ഞ രണ്ട് വര്‍ഷമായി തയ്യാറെടുപ്പുകളിലാണെന്നും അധികാരത്തിലെത്തി ഒരു മണിക്കൂറിനുള്ളില്‍ തന്നെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

രാഷ്ട്രീയ ജനതാ ദള്‍(ആര്‍ജെഡി) നേതാവ് തേജസ്വി യാദവ് നടത്തുന്ന യാത്രയ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും അദ്ദേഹം ഇപ്പോഴെങ്കിലും വീടിന് പുറത്തിറങ്ങി പൊതുജനങ്ങളിലേക്കിറങ്ങുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
Previous Post Next Post