വളവിൽ വാഹനം മറികടക്കാൻ ശ്രമം..ലോറി ഇടിച്ച് തെറിപ്പിച്ചു..യുവാവിന് ദാരുണാന്ത്യം



മലപ്പുറം തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി അക്ബർ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്.

പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടം നടന്നത്.
Previous Post Next Post