രാത്രി റോഡില്‍ നില്‍ക്കുന്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സുരേഷിനെ ഇടിച്ചിടുകയായിരുന്നു. അടുത്ത നിമിഷം ഇവര്‍ ബൈക്ക് നിര്‍ത്തിയിറങ്ങി സുരേഷിനെ എടുത്ത് തൊട്ടടുത്ത റൂമിനടുത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ റൂമിലാണ് സുരേഷ് താമസിക്കുന്നത്. മുറിയിലേക്ക് എടുത്തുകൊണ്ടുപോകുന്ന സമയത്ത് സുരേഷിന്‍റെ അവസ്ഥയെന്തെന്ന് വ്യക്തമല്ല. അവിടെ കിടത്തിയതിന് ശേഷം രണ്ട് പേരും പോകുന്നതും കാണാം.ഇന്നലെ ഉച്ചയോടെ ഈ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്