കൊല്ലങ്കോട് നിന്ന് കാണാതായ പത്താം ക്ലാസുകാരനെ പാലക്കാട് റെയിൽവേ സ്റ്റേഷൻ സമീപത്ത് നിന്ന് കണ്ടെത്തി. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ പത്താം ക്ലാസുകാരനാണ് അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് വീട് വിട്ടിറങ്ങിയത്
മുടി വെട്ടാത്തതിന് വഴക്ക്് പറഞ്ഞതിനെ തുടർന്ന് കുട്ടി കത്തെഴുതി വെച്ച് ഇറങ്ങിപ്പോകുകയായിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് നോക്കിയപ്പോൾ കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് കുട്ടി പോയത്. ഇത് സമീപത്തെ ജംഗ്ഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു