വിവാഹം കഴിഞ്ഞട്ട് നാലുമാസം..അമേരിക്കയിലെ ഡാലസിൽ കോട്ടയം സ്വദേശിനിയായ നവവധു മരിച്ചു…


അമേരിക്കയിൽ എൻജിനീയറായ നവവധു മരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകൾ അനിത വള്ളികുന്നേൽ (33) ആണ് മരിച്ചത്.ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.അമേരിക്കയിലെ ഡാലസിൽ മൈക്രൊസോഫ്റ്റ് കമ്പനി എൻജിനീയറായിരുന്നു. ഭർത്താവ് അതുൽ ഡാലസിൽ ഫേസ്ബുക്കിൽ എൻജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച.


Previous Post Next Post