തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ മുരളീധരൻ. സംഘിയെ ഡൽഹിക്ക് അയക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് പോലീസിനെ ഉപയോഗിച്ച് പൂരം കലക്കിയത്. ഇപി ജയരാജനെ ജാവേദ്കറിനടുത്തേക്ക് അയച്ചത് മുഖ്യമന്ത്രിയാണ്. സ്വർണക്കടത്ത് അടക്കമുള്ള കാര്യങ്ങളിൽ ഒത്തുതീർപ്പിനായിരുന്നു അത്
ആ ചർച്ചയിലാണ് പൂരം കലക്കാൻ തീരുമാനമുണ്ടായത്. പിന്നാലെയാണ് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂരം കലക്കാൻ പ്ലാനിട്ടത്. എല്ലാം ചേർത്ത് വായിച്ചാൽ അതിന് ഉത്തരമാണ് തൃശ്ശൂരിലെ ബിജെപിയുടെ ജയം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്ത് ഉത്തരം ലഭിക്കുമെന്ന് അറിയില്ല