നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് 12 യൂട്യൂബർമാർക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. നിവിൻ പോളിക്കെതിരെയും ഇതേ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു സംഭവം.
പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ് എന്നിരിക്കെയാണ് യൂട്യൂബർമാർ ഇത് ലംഘിച്ചത്.നിവിൻ പോളിയെ പിന്തുണച്ചും യുവതിയെ എതിർത്തുമുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ പരാതിയാണെന്ന് ആരോപിച്ചായിരുന്നു പ്രചാരണം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിനെ സമീപിച്ചതും കേസെടുത്തതും.