മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള കര്‍ശന ശിക്ഷാ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ആലോചിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുബൈയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ നിയമം വളരെ കര്‍ശനമാണ്. നിരവധി പേരാണ് കേരളത്തിലെ റോഡുകളില്‍, ഇപ്രകാരം മരിക്കുന്നത്.
അതിനാല്‍ ഈ മാതൃക കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന അന്തരിച്ച, സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായുള്ള, സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം, ദുബൈയില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം