മൂന്നാറിൽ വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും തമ്മിൽ സംഘർഷം




ഇടുക്കി: ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിൻ്റിൽ വിനോദസഞ്ചാരിയും ഹൈഡൽ ടൂറിസം ജീവനക്കാരും തമ്മിൽ സംഘർഷം.
ഓൺലൈനായി ബുക്ക് ചെയ്ത സഞ്ചാരികൾക്ക് എൻട്രി പാസ്സ് എത്തിയ തയ്യാറാകാത്തതിനെ തുടർന്ന് ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഇരു വിഭാഗത്തിനും പരിക്കേറ്റു.

അതേസമയം വാക്ക് തർക്കവും സംഘർഷവും തുടങ്ങിയത് വിനോദസഞ്ചാരികൾ ആണെന്നും ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മൂന്നാർ ഡിവൈഎസ്പി പറഞ്ഞു. ഇരുവർക്കും എതിരെയും സംഭവത്തിൽ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ബോട്ടിങ്ങിന് അധിക പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്ന് വിനോദസഞ്ചാരികൾ പറയുന്നു.


Previous Post Next Post