മൂന്നാറിൽ ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി പിടിയിൽ. കുണ്ടള സ്വദേശി ഗൗതമാണ് മൂന്നാർ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.ശനിയാഴ്ച രാത്രിയാണ് മൂന്നാർ ന്യൂ നഗറിലെ ക്ഷേത്രത്തിന്‍റെ വാതിൽ കുത്തിതുറന്ന് ഗൗതം മോഷണം നടത്തിയത്. ഭണ്ഡാരവുമായി മോഷ്ടാവ് ഓടി മറയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഉത്സവം നടത്താനായി കാണിക്കയിനത്തൽ കിട്ടിയ പണം മോഷണം പോയെന്ന ക്ഷേത്ര ഭരണ സമിതിയുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം. സിസിടിവി |ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ കുണ്ടള സാൻഡോസ് കോളനി സ്വദേശി ഗൗതമാണ് മോഷ്ടാവെന്ന് പൊലീസിന് മനസ്സിലായത്. ഇയാൾ ഒരു ഹോംസ്റ്റേയിലെ ജീവനക്കാരനാണ്.
അമ്പലത്തിലെ ഭണ്ഡാരത്തിലെ പണമെടുത്തു…ശേഷം കുടിവെള്ള സംഭരണിയിൽ ഉപേക്ഷിച്ചു…യുവാവ് പിടിയിൽ…
Jowan Madhumala
0
Tags
Top Stories