ഇടിമിന്നലേറ്റ് വീട് തകർന്നു.


ഇടിമിന്നലേറ്റ് വീട് തകർന്നു. ഇടുക്കി കൂമ്പൻ പാറയ്ക്ക് സമീപം ഓടക്കാസിറ്റി നെല്ലിപ്പറമ്പിൽ ശോശാമ്മയുടെ വീടാണ് തകർന്നത്.ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഇടിമിന്നലിൽ വീട് പൂർണമായി തകർന്നതിന് പുറമേ ഗൃഹോപകരണങ്ങളും നശിച്ചു. സംഭവ സമയത്ത് ശോശാമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശോശാമ്മയ്ക്ക് കാര്യമായ പരിക്കുകൾ ഇല്ലെന്നതാണ് ആശ്വാസം.വീടിന്റെ വാതിലും ഭിത്തിയും മേൽക്കൂരയും സ്ലാബുകൾ അടക്കം തകർന്ന നിലയിലാണ് ഉള്ളത്. വീട്ടിലെ ഗ്യാസ് സ്റ്റൌ തകരാറിൽ ആയെങ്കിലും ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കാതെ ഇരുന്നത് ശോശാമ്മയ്ക്ക് രക്ഷയായി.
Previous Post Next Post