പാമ്പാടി : സർക്കാർ അധികാരാതിർത്തി പുനർനിർണ്ണയിച്ചതനുസരിച്ച് കോട്ടയം ജില്ലയിലെ വ്യാവസായിക, തൊഴിൽ തർക്ക നഷ്ടപരിഹാര കേസുകളും ഇഎസ്ഐ കേസുകളും കൊല്ലം ജില്ലാ വ്യാവസായിക ട്രൈബുണലിന് കൈമാറി ഉത്തരവായി.
കോട്ടയം ജില്ലയിലെ ക്യാമ്പ് സിറ്റിങ് സമയത്ത് പരാതികളും അപേക്ഷകളും ഫയൽ ചെയ്യാവുന്നതും, നഷ്ടപരിഹാര തുക ഇവിടെ നിന്നുതന്നെ വിതരണം കൊല്ലം വ്യാവസായിക ട്രൈബുണൽ ഓഫീസിൽ നിന്നും അറിയിച്ചു. പാമ്പാടി സ്വദേശിയായ അഡ്വ: വിമൽ രവിയുടെ ഭാര്യയാണ് നിയുക്ത ജഡ്ജി സുനിതാ വിമൽ