പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളിയില്‍ മുതിർന്ന നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം.മുൻ എംഎൽഎ എ. പത്മകുമാറിനും മുതിർന്ന നേതാവ് പി.ബി.ഹർഷകുമാറിനും താക്കീത്. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി.തോമസ് ഐസക്കിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചകളുടെ പേരിലായിരുന്നു കയ്യാങ്കളി.പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുതിർന്ന നേതാക്കൾ ഏറ്റുമുട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വലിയ നാണക്കേടായിരുന്നു.ഇരു നേതാക്കളെയും ഇരുത്തി വാർത്താസമ്മേളനം നടത്തി പാർട്ടി നിഷേധിച്ച വിഷയത്തിലാണ് ഇപ്പോൾ നടപടി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കയ്യാങ്കളി..നേതാക്കൾക്കെതിരെ നടപടി…
ജോവാൻ മധുമല
0
Tags
Top Stories