ഭർത്താവിൻ്റെ അവിഹിത ബന്ധത്തിൽ മനംനൊന്ത് യുവതി തീ കൊളുത്തി മരിച്ചു


ബെംഗളൂരു: ഭർത്താവിൻ്റെ അവിഹിത ബന്ധത്തിൽ മനംനൊന്ത് ബംഗളുരുവിൽ യുവതി തീ കൊളുത്തി മരിച്ചു. ഹുളിമാവിനടുത്തുള്ള അക്ഷയ് നഗർ സ്വദേശിനി അനുഷ (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശ്രീഹരിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 5 വർഷമായി ഇവർ വിവാഹിതരായിരുന്നു. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്.

വിവാഹം കഴിഞ്ഞ ഉടൻ തന്നെ ശ്രീഹരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അനുഷയ്ക്ക് അറിയാമായിരുന്നു. എന്നാൽ ശ്രീഹരിയുടെ മനസ്സ് മാറുമെന്ന് കരുതി അനുഷ കാത്തിരുന്നതാണെന്നും മൂന്ന് മാസമായി വിവാഹമോചനം ആവശ്യപ്പെട്ട് ശ്രീഹരി നിരന്തരം അനുഷയെ സമ്മർദ്ദത്തിലാക്കി.

ഇതിനിടെ അനുഷയും ശ്രീഹരിയും തമ്മിൽ വഴക്കുണ്ടായപ്പോഴാണ് കന്നട സിനിമാ നടൻ ദർശൻ രണ്ട് ഭാര്യമാരാകാമെങ്കിൽ തനിക്കുമാകാം എന്ന് ശ്രീഹരി പറഞ്ഞതെന്ന ആരോപണം ഉയർന്നത്. ഇത് കേട്ട് അനുഷ ശുചിമുറിയിൽ കയറി വാതിലടച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. കുടുംബം പരാതി ഉന്നയിച്ചതാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ശ്രീഹരിയെ അറസ്റ്റ് ചെയ്തത്.
Previous Post Next Post