ഷൈന്‍ നിഗം നായകനാകുന്ന സിനിമയുടെ സെറ്റില്‍ ഗുണ്ടാ ആക്രമണം..കത്തി കുത്ത്….


കോഴിക്കോട് സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നേരെയാണ് അഞ്ചംഗസംഘത്തിന്റെ ആക്രമണം ഉണ്ടായത്. കോഴിക്കോട്ടുവച്ച് നടക്കുന്ന ഷൂട്ടിങ് സെറ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ ഇഖ്‌റ ഹോസ്പിറ്റലിന് എതിര്‍വശത്തെ സ്ഥലത്തുവച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഷൈന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍. രാത്രി പന്ത്രണ്ട് മണിയോടെ അഞ്ചംഗ സംഘം സെറ്റിലെത്തുകയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിബു ടിടിയെ ആക്രമിക്കുകയുമായിരുന്നു.

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ജിബുവിനെ കത്തിക്കൊണ്ട് കുത്തുകയും അക്രമിസംഘം സാരമായി മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചംഗ സംഘത്തിനെതിരെ കേസ് എടുത്തതായി നടക്കാവ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Previous Post Next Post