കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ്…അഖിലിനെ ഒളിവിൽ കഴിയാൻ സഹായിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ..




കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ് കേസ് അന്വേഷണത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ പ്രതി അഖിൽ സി വര്‍ഗീസിനെ ഒളിവിൽ കഴിയാൻ സഹായിച്ച കൊല്ലം സ്വദേശി ശ്യാംകുമാര്‍ എസിനെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അഖിലിന്റെ ബന്ധു കൂടിയായ ഇയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് അഖിലിന് പുതിയ സിം കാര്‍ഡ് എടുത്ത് നൽകിയാതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇന്ന് രാവിലെ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇയാളെ വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇപ്പോഴും ഒളിവിൽ കഴിയുന്ന പ്രതി അഖിൽ സി വര്‍ഗീസിനെ കണ്ടെത്താൻ ശ്യമിന്റെ അറസ്റ്റ് സഹായിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്.
Previous Post Next Post