വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ, എങ്ങനെയാണ് സംവിധാനമെന്ന്….’എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.കൊച്ചിയില്‍ ഒരു സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി.പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച ശേഷം കേന്ദ്രസഹായം വളരെപ്പെട്ടെന്ന് എത്തിക്കുമെന്ന് പറഞ്ഞിരുന്നു എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍,”നിങ്ങടെ മുഖ്യമന്ത്രിയോട് തന്നെ ചോദിച്ചാല്‍ മതി”യെന്ന് പറഞ്ഞ് സുരേഷ് ഗോപി പോകുകയായിരുന്നു.
വയനാട് ഉരുള്‍പൊട്ടല്‍.. കേന്ദ്രസഹായം വൈകുന്നതെന്ത്.. ചോദ്യത്തോട് പ്രകോപിതനായി സുരേഷ് ഗോപി…
Jowan Madhumala
0
Tags
Top Stories