മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, അബിൻ വർക്കിയുടെ തലക്ക് പരുക്ക് ,പോലീസ് ആംബുലൻസ് എത്തിച്ച് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം നടന്നു പക്ഷെ പോലീസ് വാഹനത്തിൽ കയറാതെ പ്രവർത്തകർ ഇപ്പോൾ പ്രതിഷേധിക്കുകയാണ്


 


തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോ​ഗിക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. ലാത്തിച്ചാർജ്ജിൽ
അബിൻ വർക്കിയുടെ തലക്ക് പരുക്കേറ്റു അതേ സമയം പോലീസ് ആംബുലൻസ് എത്തിച്ച് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം നടന്നു പക്ഷെ പോലീസ് വാഹനത്തിൽ കയറാതെ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്  നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു രാഷ്ടീയ വൈരാഗ്യമെന്ന്  സംസ്ഥാന ഉപാദ്യക്ഷൻ അബിൻ വർക്കി






Previous Post Next Post