ചെങ്ങന്നൂർ: ചെങ്ങന്നൂരിലെത്തുന്ന ശബരിമല തീർഥാടകർക്കായി ചെങ്ങന്നൂർ കിഴക്കേനട മഹാദേവർ ക്ഷേത്രത്തിനു സമീപം കുന്നത്തുമലയിലെ ദേവസ്വം ബോർഡിന്റെ 10.48 കോടി ചെലവഴിച്ചു അയ്യപ്പ ഭക്തർക്ക് വിരി വയ്ക്കുവാൻ ശബരിമല ഇടത്താവളത്തിനായി കെട്ടിട സമുച്ചയം നിർമിതി പാതി വഴിയിൽ അവസാനിച്ചു നിൽക്കുന്ന അവസ്‌ഥ പരിതാപകരം എന്ന് ഹിന്ദു ഐക്യവേദി.
45 സെന്റിൽ മൂന്നുനിലകളായി 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ പ്രഖ്യാപനം നടത്തിയ അന്നദാനമണ്ഡപവും ഡോർമിട്ടറി സംവിധാനവും എല്ലാം ഇനി എയറിൽ പ്രവർത്തിക്കും
പൊതുമേഖല സ്ഥാപനമായ നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനാണ് ദേവസ്വം ബോർഡ് നിർമാണച്ചുമതല കോടികളുടെ ടെണ്ടർ വിളിച്ചു നൽകിയിരുന്നത്. ഫണ്ട് നൽകാത്തത് കൊണ്ട് കമ്പനി പാതി വഴിയിൽ ഉപേക്ഷിച്ച നിർമിതി കാരണം കോടികൾ പാഴായി എന്ന് ഭക്തജനങ്ങൾ. തുരുമ്പിച്ച കമ്പി തെളിഞ്ഞു 6 മാസമായി പണി മുടങ്ങി കിടക്കുന്നതിനാൽ ഇനി അവശേഷിക്കുന്ന ഈ കെട്ടിടം ദേവസ്വം ബോർഡിന്റെ പേരിൽ അസ്‌ഥികൂടം പോലൊരു നിർമിതി മാത്രമെന്നു ഹിന്ദു ഐക്യവേദി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എം ജി എം നമ്പൂതിരി അഭിപ്രായപെട്ടു. ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന ഇത്തരം പദ്ധതികളുമായി ആളെ പറ്റിക്കാൻ ഇറങ്ങിതിരിക്കുന്ന ജന പ്രതിനിധികൾ ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് താലൂക്ക് സംഘടന സെക്രട്ടറി ദിലീപ് ഉത്രം ആവശ്യപ്പെട്ടു.