അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലാണ് കാട്ടാനയെത്തിയത്. ഇന്നലെ രാത്രി 10 നാണ് കാട്ടാന സ്റ്റേഷന് മുന്നിലെത്തിയത്. വളപ്പിൽ നിന്ന തെങ്ങിൽ നിന്ന് പട്ട വലിച്ചു തിന്ന ശേഷവും സ്റ്റേഷന്റെ മുന്നിൽ തന്നെ ആന നിന്നതോടെ പൊലീസ് സൈറൺ മുഴക്കുകയായിരുന്നു. വനമേഖലയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യം പതിവാണ്.