ഓണാഘോഷത്തിനിടയിലെ തീറ്റ മത്സരത്തിൽ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരു മരണം

 
കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. മൽസരിച്ച് ഇഡ്ഡലി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇഡ്ഡലി പുറത്തെടുത്ത ശേഷം സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണാഘോഷത്തിൻ്റെ ഭാഗമായി ആലാമരത്തെ യുവാക്കളുടെ കൂട്ടായ്മയാണ് തീറ്റ മൽസരം സംഘടിപ്പിച്ചത്.
Previous Post Next Post