കോഴിക്കോട് കൊളത്തറ ശാരദാമന്ദിരത്തില്‍ പ്രജിത (41), കൊണ്ടോട്ടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് കൊണ്ടോട്ടിയില്‍ നിന്നും അന്വേഷണസംഘം പിടികൂടിയത്.
വെണ്ണിക്കുളം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് നടപടി. നാല് അക്കൗണ്ടില്‍ നിന്നായി 49,03,500 രൂപയാണ് സംഘം തട്ടിയെടുത്തത്. ഒടുവില്‍ കൈമാറ്റംചെയ്ത തുകയ്ക്ക് രസീത് ലഭിച്ചില്ല. ഇതോടെയാണ് പരാതിക്കാരിക്ക് സംശയം തോന്നിയതും കോയിപ്രം പോലീസില്‍ പരാതിപ്പെടുന്നതും.
തുടർന്ന് പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിലെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. ഒന്നാംപ്രതി സനൗസി പറഞ്ഞതനുസരിച്ച് രണ്ടാംപ്രതി പ്രജിത പുതിയതായി എടുത്ത അക്കൗണ്ടിലേക്കാണ് പരാതിക്കാരി 10 ലക്ഷം രൂപ ആദ്യം നിക്ഷേപിച്ചതെന്ന് പോലീസ് കണ്ടെത്തി. ജൂലായ് 24-ന് പത്തുലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് പ്രജിത പിന്‍വലിച്ചിരുന്നു.