ബിയര്‍കുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കാപ്പാ കേസ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു



തിരുവനന്തപുരം :കരിമഠം സ്വദേശിയായ ഹാജ എന്ന അജി (35) ആണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്. കാപ്പാ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു.

24 ന് അജിയുടെ ഭാര്യ താമസിക്കുന്ന യമുനാ നഗറില്‍ വച്ച് ബിയര്‍ കുപ്പിയുപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് ഫോര്‍ട്ട് എസ്.എച്ച്.ഒ. ശിവകുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Previous Post Next Post