ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഉദയഗിരി രാഹുൽഭവനി പി.പി. രാജുവിന് പഞ്ചായത്ത് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് മറുപടി നൽകിയത്. ഉദയംപേരൂർ രണ്ടാം വാർഡ് ജനപ്രതിനിധിയുടെ സ്വത്തുവിവ രം, ചേർന്ന ഗ്രാമസഭകളുടെ എണ്ണം, പങ്കെടുത്ത ആളുകളുടെ വിവരങ്ങൾ എന്നിവ ആവശ്യപ്പെ ട്ടാണ് കഴിഞ്ഞ ജൂൺ 10ന് അപേക്ഷ നൽകിയത്.
ജൂൺ 29ന് രണ്ടും മൂന്നും ആവശ്യങ്ങൾക്ക് മറുപടി ലഭിച്ചു. സ്വ ത്തു വിവരത്തെപ്പറ്റി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും മറപടിയിലുണ്ടാ യിരുന്നു.
തുടർന്ന് ജൂലായ് 5 ന് രാജു അ പ്പീൽ നൽകി. ഇതിന് പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. ഷാജി സെപ്തംബർ നാലിന് ഒപ്പിട്ട മറുപടിയിലാണ് റെക്കാഡ് റൂമിലെ റാക്കുകളിൽ എലികയറി ഫയലുക ൾ നശിപ്പിച്ചെന്ന വിവരിക്കുന്നത്. സ്വത്തുവിവരമുള്ള ഫയൽ മാത്രം തെരഞ്ഞു പിടിച്ച് തിന്നുന്ന എലി യുണ്ടോയെന്നാണ് ഇപ്പോൾ രാജുവിന്റെ സംശയം!