ബംഗാളിലെ ന്യൂ മേനാഗുരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. അലിപുർദുവാർ ഡിവിഷനിലെ ന്യൂ മെയ്‌നാഗുരി സ്റ്റേഷനിലാണ് അപകടം. ഇന്ന് രാവിലെ 6.26നാണ് ട്രെയിൻ പാളം തെറ്റിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു
ഇതുവഴിയുള്ള ട്രെയിനുകൾ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടതായും ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അലിപുർദുവാർ ഡിവിഷൻ റെയിൽവേ മാനേജർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.