പള്ളിയിൽ പോകുന്നതിനിടെ സ്കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു.. മധ്യവയസ്കൻ മരിച്ചു…


എറണാകുളത്ത് ദേശീയപാതയിൽ ആലുവ ഗ്യാരേജിന് സമീപം വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു. ആലുവ സ്വകാര്യ ബസ്സ്റ്റാൻ്റിന് സമീപം പ്രിൻ്റ് സോൺ എന്ന അച്ചടി ശാല നടത്തുന്ന തായിക്കാട്ടുകര തേയ്ക്കാനത്ത് ജോയ് ജോസഫാണ് (55) മരിച്ചത്. രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ജോയ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ജോയ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Previous Post Next Post