അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിആംആദ്മി സർക്കാരിൽ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്



ഡൽഹി: അരവിന്ദ് കെജ്‌രിവാളിൻ്റെ പിൻഗാമിയായി അതിഷി മർലേന. എപിഐ രാഷ്ട്രീയകാര്യ സമിതി ചേർന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിർന്ന നേതാവ് മനീഷ് സിസോദിയ ഉൾപ്പെടെയുള്ള നേതാക്കൾ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. നേരത്തെ സുഷമ സ്വരാജും ക്ഷീല ദീക്ഷിതും ഡൽഹി മുഖ്യമന്ത്രിമാരായിരുന്നു.

ആംആദ്മി സർക്കാരിൽ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി യു.എസ്. വിദ്യാർത്ഥിയായ അതിഷി ഡൽഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌ക്കരിക്കുന്നതിന് എ.പി.ഐ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോൾ ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധപിടിച്ചുപറ്റി. കൃത്യമായ ഇടവേളകളിൽ വാർത്താസമ്മേളനം വിളിച്ച് അതിഷി കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതോടെ ആംആദ്മിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കെജ്‌രിവാൾ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം വൈകീട്ടോടെ കെജ്‌രിവാൾ രാജി സമർപ്പിക്കുമെന്നാണ് വിവരം.
Previous Post Next Post