ഈ കുഴികൾ ആര് മൂടും സർ ? ആർക്കെങ്കിലും പരുക്ക് പറ്റിയാലേ മാറ്റുകയുള്ളോ നെടുംകുഴി RITക്ക് സമീപം ജലനിധിക്കായി കുഴിച്ച ഓടയിലെ മണ്ണ് ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിൽ



✒️ ജോവാൻ മധുമല 
പാമ്പാടി : ജലനിധി പദ്ധതിക്കായി അധികാരികളുടെ നേതൃത്തത്തിൽ കുഴിച്ച കുഴി കെണിയായി മാറി

പാമ്പാടി നെടുംകുഴി R I Tക്ക് സമീപം ഉള്ള കടകൾക്ക് മുമ്പിൽ ആണ് ഈ അവസ്ഥ കഴിഞ്ഞ വെള്ളിയാഴ്ച്ച കുഴികൾ കുഴിച്ച് പൈപ്പ് ഇട്ടിരുന്നു തുടർന്ന് പെയ്ത മഴയിലാണ് റോഡിൽ പാകിയിരുന്ന ടൈലുകൾ ഉൾപ്പെടെ താഴ്ന്ന് കുഴികൾ രൂപപ്പെട്ടത്
ഈ കുഴികൾ മൂലം കാൽനടയാത്രികർക്കും ,കച്ചവട സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് റോഡിന് വീതി കുറവായതിനാൽ അപകട സാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ നിലവിൽ പാകിയിരിക്കുന്ന ടൈലുകൾക്കും കേടുപാടുകൾ വന്ന് നശിക്കുമെന്ന് പ്രദേശവാസികൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു

Previous Post Next Post