പാലക്കാട് അപകടം…മരിച്ച 5 പേരെയും തിരിച്ചറിഞ്ഞു…മൂന്ന് പേർ ഉറ്റ സുഹൃത്തുക്കൾ….




കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേരെയും തിരിച്ചറിഞ്ഞു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു.

വിജേഷ് ഓട്ടോ ഡ്രൈവറാണ്. വിജേഷിനൊപ്പം രമേശും വിഷ്ണും കൂടെയുണ്ടാകുമെന്നാണ് നാട്ടുകാര്‍ പ്രതികരിച്ചു. ഇന്നലെ രാത്രി 10 മണിവരെ മൂന്ന് പേരേയും കോങ്ങാട് ടൗണില്‍ ഒരുമിച്ച് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അപകടം സംഭവിച്ച് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ തിരിച്ചറിയാനായത്. സുഹൃത്തുക്കള്‍ രാത്രി ഭക്ഷണം കഴിക്കാനോ മറ്റോ ഇറങ്ങിയതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Previous Post Next Post