പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയുടെ മുഖത്തടിച്ചു…മുഖത്തടിച്ചത് ഓട്ടോറിക്ഷ ഡ്രൈവർ !


തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയുടെ മുഖത്തടിച്ചു. അന്തിക്കാട് എസ്‌ഐ അരിസ്റ്റോട്ടിലിനെയാണ് ഓട്ടോഡ്രൈവര്‍ അഖില്‍ മര്‍ദ്ദിച്ചത്. അപകട കേസുമായി ബന്ധപ്പെട്ട് ഡ്രൈവറെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചപ്പോഴായിരുന്നു മര്‍ദ്ദനം.
എസ്‌ഐയുടെ മുഖത്ത് പരിക്കുണ്ട്. മോശം പെരുമാറ്റമെന്ന നാട്ടുകാരുടെ പരാതിയില്‍ എസ്‌ഐയെ സ്ഥലംമാറ്റിയിരുന്നു. പുതിയ സ്റ്റേഷനില്‍ ഉടന്‍ ജോയിന്‍ ചെയ്യാനിരിക്കെയാണ് മര്‍ദ്ദനമേറ്റത്. അരിമ്പൂര്‍ സ്വദേശിയാണ് ഓട്ടോഡ്രൈവര്‍ അഖില്‍. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
Previous Post Next Post