അലൻ വാക്കർ ഷോയിലെ ഫോൺ കൊള്ള; മോഷണം പോയ ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിൽ





കൊച്ചി: അലൻ വാക്കറുടെ ഡിജെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ നിർണായക വിവരം. മൊബൈൽ ഫോണുകൾ എത്തിയത് ഡൽഹിയിലെ ചോർ ബസാറിലാണെന്ന് പൊലീസിനു വിവരം ലഭിച്ചു. മോഷണത്തിന് പിന്നിൽ ഡൽഹിയിലെ സംഘമാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. മോഷണം പോയ മൂന്ന് ഐഫോണുകളിൽനിന്നാണ് അന്വേഷണസംഘത്തിന് ഇതു സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.

ഫോണുകൾ വിൽക്കാൻ മോഷണസംഘം നീക്കം നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം ഉടൻ ഡൽഹിയിലെത്തും. മോഷണത്തിന് പിന്നിൽ ഡൽഹിയിലെ സംഘമാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് 21 ഐഫോണുകൾ ഉൾപ്പെടെ 35 ഫോണുകൾ നഷ്ടമായതായി പരാതി ലഭിച്ചത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്. 5000ത്തിലേറെ പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടന്ന സ്ഥലത്ത് പൂർണമായും സിസിടിവി നിരീക്ഷണവുമുണ്ടായിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചാണു വൻ മോഷണം നടന്നത്. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ അടിച്ചുമാറ്റിയതെന്നാണു പൊലീസ് സംശയിക്കുന്നത്.

Previous Post Next Post