പാലക്കാട് വാഹനാപകടം: തെരഞ്ഞെടുപ്പ് പ്രചാരണം മുടങ്ങി
Kesia Mariam0
പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഉച്ചവരെ ഒഴിവാക്കി.ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ്-യുഡിഎഫ്-എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പരിപാടികൾ ഇന്ന് ഉച്ചവരെ റദ്ദാക്കുകയായിരുന്നു.യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. സരിനും ഇന്ന് ഉച്ച വരെയുള്ള എല്ലാ പരിപാടികളും മാറ്റി വച്ചതായി അറിയിച്ചു.എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഉച്ചയ്ക്ക് ശേഷം നാമനിർദേശ പത്രിക സമർപ്പിക്കും. DMK യുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന് ഇന്ന് നടക്കുന്ന പിവി അൻവറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അറിയാം.