ആഗോള ഫാസ്റ്റ്ഫുഡ് ശൃംഖലായ മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നുള്ള ബര്‍ഗര്‍ കഴിച്ച് യുഎസില്‍
ഒരാള്‍ മരിച്ചു.മക്‌ഡൊണാള്‍ഡ്‌സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറില്‍ നിന്നും
ഇ കോളി ബാക്ടീരിയ ബാധയേറ്റ് നിരവധി പേര്‍ ആശുപത്രിയിലാണ്. ബര്‍ഗറില്‍ ഉപയോഗിച്ച സവാളയില്‍ നിന്നുമാണ് ഇ കോളി ബാധയുണ്ടായതാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
ബര്‍ഗര്‍ കഴിച്ച ഡസനോളം പേര്‍ ആശുപത്രിയിലാണെന്നാണ് റിപ്പോർട്ട്.ആശുപത്രിയില്‍ കഴിയുന്ന പത്തുപേരുള്‍പ്പെടെ 49ഓളം ഭക്ഷ്യവിഷബാധ കേസുകളില്‍ എല്ലാവരും മക്‌ഡൊണാള്ഡ്‌സില്‍ നിന്നും ഭക്ഷണം കഴിച്ചവരാണ്. ഇവരിലെല്ലാം ഒരേ ഇ കോളി തന്നെയാണ് പരിശോധനയില്‍ കണ്ടെത്തിയതും. സവാളയില്‍ നിന്നാണ് ബാക്ടീരിയ ബാധ ഉണ്ടായതെന്ന് സംശയമുയര്‍ന്നതോടെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ക്വാര്‍ട്ടര്‍ പൗണ്ടറിന്റെ വില്‍പന താല്‍കാലികമായി നിര്‍ത്തിയിട്ടുണ്ട്. സവാള കൂടാതെ ബര്‍ഗറില്‍ ഉപയോഗിക്കുന്ന ബീഫും സംശയനിഴലിലാണ്.