ശക്തമായ മഴ തുടരുന്നതിനിടെ പാലക്കാട് മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. 2 മണിക്കൂറോളം നിർത്താതെ മഴ പെയ്തു. ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. മഴ വെളളപ്പാച്ചിലിൽ ആളുകൾ കുടുങ്ങിയതായി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.
അതേസമയം ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ പരക്കെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.