തമിഴ്നാട്ടില്‍ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി. ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. ആളപായമില്ല.ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വേലൂര്‍ ജില്ലയിലെ മുകുന്ദരായപുരം-തിരുവളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്.
കോച്ചുകളില്‍ നിന്നുള്ള ബന്ധം വേര്‍പ്പെട്ട് എന്‍ജിന്‍ ട്രാക്കില്‍ നിന്ന് തെന്നി മാറുകയായിരുന്നു. റെയില്‍വേ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.