അജണ്ട കഴിഞ്ഞ എട്ടു വർഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങളില്‍ യുഡിഎഫിന് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയും എല്‍ഡിഎഫ് സർക്കാറും മലപ്പുറത്തിന്റെ വികസനത്തിനു വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. മലയോര ഹൈവെ, ദേശീയ പാത 66 എന്നിവ അവയില്‍ പ്രധാനമാണ്. മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അതിന് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർഎസ്‌എസ് തലക്ക് ഇനാം പ്രഖ്യാപിച്ച ഇന്ത്യയിലെ ഒരേ ഒരു മുഖ്യമന്ത്രി പിണറായി വിജയനാണ്. വെട്ടിപ്പും തട്ടിപ്പും നടത്താതെ മുന്നോട്ടുപോകാൻ യുഡിഎഫിന് കഴിയില്ല. അതിന്റെ ഭാഗമായിട്ടുള്ള നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതില്‍ യുഡിഎഫിന് സഹായം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയാണ്. അവർ സമൂഹത്തില്‍ ന്യൂനപക്ഷ വർഗീയത വളർത്താൻ ശ്രമിക്കുകയാണ്. ജമാഅത്തെ ഇസ്‍ലാമി യുഡിഎഫിന്റെ സ്ലീപിങ് പാർട്ണറായി മാറി. റിയാസ് പറഞ്ഞു.