എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; സംഭവത്തിൽ…



കൊച്ചി: എറണാകുളം തോപ്പുംപടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെയാണ് ഇന്നലെ രാത്രി ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്നും കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കൊച്ചി തോപ്പുംപടിയിലെ ലോഡ്ജിലാണ് ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെ (26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത തോപ്പുംപടി പൊലിസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.

സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രാഥമിക മെഡിക്കല്‍ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്.
Previous Post Next Post