ഇന്തോനേഷ്യ
ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വർണം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്തോനേഷ്യയാണ്. ഇന്ത്യയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 77,700 രൂപയാണെങ്കിൽ ഇന്തോനേഷ്യയിൽ ഇത് 71,880 രൂപയാണ്. അതായത് 1330,266 ഇന്തോനേഷ്യൻ രൂപ. അതായത് 5280 രൂപയുടെ വ്യത്യാസം.
മലാവി
പടിഞ്ഞാറൻ ആഫിക്കൻ രാജ്യമായ മലാവി. ഇവിടെ 10 ഗ്രം സ്വർണത്തിന് 1482,660.70 മലാവിയർൻ കച്വയാണ്. ഇന്ത്യൻ രൂപയിൽ 72,030 രൂപ. ഏകദേശം 5670 രൂപയുടെ വ്യത്യാസം. ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ 804,000 കച്വ നൽകണം. അതായത് 38,600 രൂപ.
ഹോങ്കോങ്ങ്
ഇന്ത്യയെ പോലെയല്ല, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കാണുന്നവരാണ് ഹോങ്കോങ്ങുകാർ. ആചാരങ്ങളിലൊന്നും പ്രധാന്യമില്ല, മറിച്ച് ആഡംബരം എന്ന നിലയിലാണ് സ്വർണത്തെ ഇവർ പരിഗണിക്കുന്നത്. ഇവിടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 56,500 രൂപ നൽകണം. 10 ഗ്രാമിന് 72,050 എച്ച്ഡികെയാണ്. അതായത് 72,050 രൂപ. 5650 രൂപയുടെ വില വ്യത്യാസം.
കംബോഡിയ
കുറഞ്ഞ നിരക്കിൽ സ്വർണം കിട്ടുന്ന മറ്റൊരു രാജ്യമാണ് കംബോഡിയ. എന്ന് വെച്ചാൽ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് ഇവിടെ വില. 8 ഗ്രാം സ്വർണത്തിന് 2,542,49 കെഎച്ച്ആർ നൽകണം. ഇന്ത്യൻ രൂപയിൽ 51,655 രൂപ. 10 ഗ്രാമിന് 347,378.43 കെച്ച്ആറ്‍ ആണ് നൽകേണ്ടത്.
ദുബായി, യുഎഇ
മലയാളികൾ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യം ഏതെന്ന് ചോദിച്ചാൽ ദുബായി എന്നായിരിക്കും ഉത്തരം. ഇന്ത്യയെക്കാൾ വളരെ കുറഞ്ഞ നിലയിൽ സ്വർണം ലഭിക്കുന്നുവെന്നത് തന്നെയാണ് ദുബായിൽ നിന്നും സ്വർണം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇവിടുത്തെ നികുതി നയങ്ങളാണ് വില കുറയാൻ കാരണം. ദുബായിൽ നിലവിൽ ഒരു പവൻ സ്വർണത്തിന് 2,509.84 ദിർഹം നൽകണം, 56,680 ഇന്ത്യൻ രൂപ. 24 കാരറ്റിന് 3180 ദിർഹം (72,840 രൂപ) നൽകണം. ഇന്ത്യക്കാൾ 4869 രൂപയുടെ വ്യത്യാസം.