യുകെയില്‍ ശൈത്യകാലം ശക്തിപ്പെട്ടു. 200-ലേറെ സ്‌കൂളുകള്‍ അടച്ചു. നാല് പ്രധാന നഗരങ്ങളില്‍ ഐസ് അലര്‍ട്ട് പ്രഖ്യപിച്ചു





യുകെയില്‍ ശൈത്യകാലം ശക്തിപ്പെട്ടു. 200-ലേറെ സ്‌കൂളുകള്‍ അടച്ചു. ലണ്ടന്‍ മുതല്‍ സതേണ്‍ ഇംഗ്ലണ്ടില്‍ എക്സ്റ്റര്‍, ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, ചെസ്റ്റര്‍ എന്നിങ്ങനെ സ്ഥലങ്ങളിലും ഐസ് അലേര്‍ട്ട് സൗത്ത് ഈസ്റ്റിലും, വെസ്റ്റ് മിഡ്ലാന്‍ഡ്സിലും ഐസ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ റോഡ്, റെയില്‍ യാത്രകള്‍ക്ക് കാലതാമസം നേരിടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. അര്‍ദ്ധരാത്രിയോടെ രാജ്യത്തിന്റെ പല ഭാഗത്തും താപനില പൂജ്യത്തിലും, അതിന് താഴേക്കും പോയതോടെയാണ് മഞ്ഞ് കൂടിയത്.
ബുധനാഴ്ച രാവിലെ ഓഫീസിലും, സ്‌കൂളിലും പോകുന്ന സമയത്തും ഈ ബുദ്ധിമുട്ടിപ്പിക്കുന്ന അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. റോഡുകളും, പൊതുഗതാഗത സംവിധാനങ്ങളും ഈ പ്രശ്നത്തില്‍ പൊറുതിമുട്ടും.
ബാധകമാണ്. രാവിലെ 10 വരെയാണ് നിലവില്‍ പ്രാബല്യം. വെയില്‍സിലെ ഭൂരിഭാഗം മേഖലകള്‍ക്കും മഞ്ഞ്, ഐസ് മുന്നറിയിപ്പ് നിലവിലുണ്ട്. കൂടാതെ വെസ്റ്റ്, നോര്‍ത്ത് സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ഇത് ബാധകമാണ്.

Previous Post Next Post