സൗത്ത് പാമ്പാടി സെന്റ്. സ്റ്റീഫൻസ് സി എസ് ഐ ദേവാലയത്തിന്റെ കൺവെൻഷനും ആദ്യഫലപ്പെരുന്നാളും നവംബർ 21 മുതൽ 25 വരെ


പാമ്പാടി :  സി. എം എസ് മിഷനറിയായിരുന്ന റവ. എ. എഫ്. പെയിന്റർ  AD-1889 ൽ സ്ഥാപിച്ച തെക്കൻ പാമ്പാടിയിലെ ആദ്യ ക്രൈസ്തവ ദേവാലയമായ സൗത്ത് പാമ്പാടി സെന്റ്. സ്റ്റീഫൻസ് സി എസ് ഐ ദേവാലയത്തിന്റെ കൺവെൻഷനും ആദ്യഫലപ്പെരുന്നാളും നവംബർ 21 മുതൽ 25 വരെ തീയതികളിൽ നടത്തപ്പെടും. 

21 ന് തുടങ്ങുന്ന കൺവെൻഷൻ ഇടവകവികാരി ഡീക്കൻ.ഫാ.ലിന്റോ എം. തോമസ് ഉദ്ഘാടനം ചെയ്യും. ഇവാ. എബി ഉമ്മൻ( മല്ലപ്പള്ളി ), റവ. ഡാനിയേൽ എം. ജേക്കബ് ( പുന്നവേലി വൈദിക ജില്ലാ ചെയർമാൻ ), ഇവാ. ഷെറിൽ ജോസ് ( തിരുവല്ല ) എന്നിവർ കൺവെൻഷൻ യോഗങ്ങളിൽ വചന ശുശ്രുഷ നിർവഹിക്കും. 24 ന് വൈകിട്ട് 6.30 ന് മാന്തുരുത്തി ജംഗ്ഷനിലേയ്ക്ക് വിശ്വാസ റാലി, തുടർന്ന് വിശുദ്ധ സംസർഗ്ഗ ശുശ്രുഷയും 25 ന് രാവിലെ 10.30 ന് ആദ്യഫല സമർപ്പണ സ്തോത്ര ആരാധന, സ്നേഹവിരുന്ന് എന്നിവയും നടത്തപ്പെടും. ഇടവക വികാരിമാരായ റവ. നെൽസൺ ചാക്കോ, ഡീക്കൻ. ഫാ.ലിന്റോ എം തോമസ്. ഇവാ. ഡി. ജോൺ എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
Previous Post Next Post