പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടി. മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ നിന്നുളള ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കിട്ടിയത്. പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. സംഭവത്തിൽ വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുകയാണ്. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞ് ഉത്തവാദിത്വത്തിൽ നിന്നും ഒഴിയുകയാണ് കോളേജ് പ്രിൻസിപ്പാൾ.
കോളേജ് ഹോസ്റ്റലിൽ രാവിലെ വിളമ്പിയ സാമ്പാറിൽ പുഴു; പ്രതിഷേധവുമായി വിദ്യാർത്ഥികൾ...
Kesia Mariam
0
Tags
Top Stories